ചേർത്തല: കിൻഡർ വിമൻസ് ആശുപത്രിയിൽ ലോക ശിശുദിനത്തോടനുബന്ധിച്ചു 10 വയസിനു താഴെയുള്ളവർക്കായി 'കിൻ ഡാൻസേഴ്സ്' എന്ന പേരിൽ സോളോ സിനിമാറ്റിക് ഡാൻസ് മത്സരം സംഘടിപ്പിച്ചു. ജില്ലയിലെ 37 സ്‌കൂളുകളിൽ നിന്ന് പത്തുവയസിൽ താഴെയുള്ള 86 കുട്ടികൾ പങ്കെടുത്തു. കിൻഡർ ഹോസ്പിറ്റൽ മെഡിക്കൽ മെഡിക്കൽ സൂപ്രണ്ട് ഡോ. കെ.എസ്. അനന്തൻ അദ്ധ്യക്ഷനായി. നെഹ്രു വേഷധാരികളായ കുരുന്നുകൾ കേക്ക് മുറിച്ചു പരിപാടി ഉദ്ഘാടനം ചെയ്തു. ഇൻഫെർട്ടിലിറ്റി വിഭാഗം മേധാവി ഡോ. ജെ.ആർ രശ്മി, ഫെർട്ടിലിറ്റി വിഭാഗം കൺസൽടന്റ് ഡോ. ശില്പ, റസിഡന്റ് മെഡിക്കൽ ഓഫീസർ ഡോ. ശ്രുതി എന്നിവർ സംസാരിച്ചു. കിൻഡർ ഹോസ്പിറ്റൽ ഓപ്പറേഷൻ ഹെഡ് കെ.ജെ. ഡെൻസിൽ സ്വാഗതവും യൂണിറ്റ് ഹെഡ് ആന്റോ ട്വിങ്കിൽ നന്ദിയും പറഞ്ഞു.