ankanvadi-
മാന്നാർ ഗ്രാമപഞ്ചായത്ത് കുട്ടംപേരൂർ 12-ാം വാർഡിലെ 163-ാം നമ്പർ അങ്കണവാടിക്ക് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സജി ചെറിയാൻ എം.എൽ എ സംസാരിക്കുന്നു

മാന്നാർ: സ്വന്തമായി സ്ഥലമുള്ള മണ്ഡലത്തിലെ മുഴുവൻ അങ്കണവാടികൾക്കും കെട്ടിടം നിർമ്മിക്കാനുള്ള ഫണ്ട് അനുവദിക്കുമെന്നും പൊതു വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്ന നിലപാടാണ് ഇടതുപക്ഷ സർക്കാർ കൈകൊണ്ടിട്ടുള്ളതെന്നും സജി ചെറിയാൻ എം.എൽ.എ പറഞ്ഞു. മാന്നാർ ഗ്രാമപഞ്ചായത്ത് കുട്ടംപേരൂർ 12-ാം വാർഡിലെ 163-ാം നമ്പർ അങ്കണവാടിക്ക് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു എം.എൽ.എ. വർഷങ്ങളായി വാടക കെട്ടിടങ്ങളിൽ മാറിമാറി പ്രവർത്തിച്ച് വന്നിരുന്ന 163-ാം നമ്പർ അങ്കണവാടിക്ക് 2021 -22 പദ്ധതിയിൽ മാന്നാർ ഗ്രാമപഞ്ചായത്ത് ഭരണസമിതി 17 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി അദ്ധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ ജെ.ജ്യോതി റിപ്പോർട്ടവതരിപ്പിച്ചു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുകുമാരി തങ്കച്ചൻ, മാന്നാർ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് സുനിൽ ശ്രദ്ധേയം, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.കെ പ്രസാദ്, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സലിം പടിപ്പുരയ്ക്കൽ, ഗ്രാമപഞ്ചായത്തംഗങ്ങളായ സുജിത് ശ്രീരംഗം, വി.കെ ഉണ്ണികൃഷ്ണൻ, വി.ആർ ശിവപ്രസാദ്, സി.ഡി.പി.ഒ ബിന്ദു എ.കെ, സി, ഡി.എസ് മെമ്പർ രാധാഗോപി, എ.ഡി.എസ് പ്രസിഡന്റ് മായാ സുരേഷ്, മോഹനൻ പിള്ള, സി.പി സുധാകരൻ, സതീഷ് ശാന്തിനിവാസ്, രാജേന്ദ്രപ്രസാദ്, സുമി സുരേഷ് എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ അജിത് പഴവൂർ സ്വാഗതവും അങ്കണവാടി അദ്ധ്യാപിക രേണുക മധു നന്ദിയും പറഞ്ഞു.