
അമ്പലപ്പുഴ: ഗ്യാസ് സിലിണ്ടർ ഘടിപ്പിക്കുന്നതിനിടെ ലീക്കായി തീ പടർന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കരുമാടി അജോഷ് ഭവനിൽ വാടകയ്ക്ക് താമസിക്കുന്ന സുനിൽ കുമാർ (50) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ അമ്പലപ്പുഴ ലത ഗ്യാസ് ഏജൻസിയുടെ വിതരണക്കാരൻ സിലിണ്ടർ മാറ്റി വയ്ക്കുന്നതിനിടെ ലീക്കായി സുനിൽകുമാറിനും ഭാര്യ സീന, മകൾ അനുഷ, പാചക വാതക വിതരണക്കാരൻ ആന്റണി എന്നിവർക്കും പൊള്ളലേറ്റിരുന്നു. 50 ശതമാനം പൊള്ളലേറ്റ സുനിൽകുമാർ ആലപ്പുഴ മെഡി. ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെയോടെ മരിച്ചു. മറ്റുള്ളവരുടെ പൊള്ളൽ ഗുരുതരമല്ലാത്തതിനാൽ ഡിസ്ചാർജ് ചെയ്തിരുന്നു. ഭാര്യ: സീന. മക്കൾ: അമൃതേഷ്, അനിഷ