മാവേലിക്കര- ജില്ലാ ആശുപത്രിയിൽ ഓങ്കോളജി വിഭാഗത്തിൽ മുഴുവൻ ദിവസവും ഡോക്ടറുടെ സേവനം ഉറപ്പ് വരുത്തണമെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ മാവേലിക്കര ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. അസോസിയേഷൻ ജില്ലാ സെക്രട്ടറി എ.അജിത് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം കെ.ഹേമചന്ദ്രൻ യോഗത്തിൽ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം ബിന്ദു ഉണ്ണികൃഷ്ണൻ, സി.ജയകുമാർ, ആർ.ശ്രീകല, കെ.എൽ സിന്ധു, ബി.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. റിട്ട.അധ്യാപകനും റേഡിയോ പ്രഭാഷകനുമായ ടി.എം സുരേഷ് കുമാറിനെ ആദരിച്ചു. ഏരിയ ഭാരവാഹികളായി ബിന്ദു ഉണ്ണികൃഷ്ണൻ (പ്രസിഡന്റ്), ആർ.ശ്രീകല (സെക്രട്ടറി), സിന്ധു.കെ.എൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.