 
കുട്ടനാട് : എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയൻ മാമ്പുഴക്കരി 442ാം നമ്പർ ശാഖയിൽ ചേർന്ന 90ാമത് ഗിവഗിരി, ഗുരുകുല തീർത്ഥാടന പദയാത്ര സ്വാഗതസംഘ രൂപീകരണ യോഗം യൂണിയൻ വൈസ് ചെയർമാൻ എം.ഡി.ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു. കൺവീനർ സന്തോഷ് ശാന്തി അദ്ധ്യക്ഷനായി. യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മറ്റിയംഗങ്ങളായ റ്റി.എസ്. പ്രദീപ് കുമാർ, അഡ്വ. എസ്.അജേഷ് കുമാർ, ശാഖ പ്രസിഡന്റ് ടി.കെ.ദേശായി, രാമങ്കരി ശാഖ പ്രസിഡന്റ് കെ.എസ്.ജീമോൻ, മാമ്പുഴക്കരി സത്യവ്രത സ്മാരക ശാഖ പ്രസിഡന്റ് ജയപ്രകാശ്, യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി പി.ആർ.രതീഷ്, വനിതാസംഘം യൂണിയൻ സെക്രട്ടറി സജിനി മോഹൻ, വൈദികയോഗം യൂണിയൻ പ്രസിഡന്റ് കമലാസനൻ ശാന്തി, ശ്രീകുമാർ, കെ.പി.സുബീഷ്, രഞ്ചു വി.കാവാലം, ഗോകുൽദാസ്, റ്റി.ആർ.അനീഷ് സുനോജ്, ബീന സാബു തുടങ്ങിയവർ പങ്കെടുത്തു യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മറ്റിയംഗം എം.പി.പ്രമോദ് സ്വാഗതവും ശാഖ സെക്രട്ടറി ആർ.രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു