s
കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി

ആലപ്പുഴ: കേരള കർഷക തൊഴിലാളി ക്ഷേമനിധിബോർഡിന്റെആഭിമുഖ്യത്തിലുള്ള വിദ്യാഭ്യാസ അവാർഡ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം എച്ച്.സലാം എം.എൽ.എ നിർവഹിച്ചു. ബോർഡ് ചെയർമാൻ എൻ.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പി.പി.ചിത്തരഞ്ജൻ എം.എൽ.എ., ബോർഡ് ഡയറക്ടർ ബോർഡ് അംഗം ഷേക്ക് പി ഹാരിസ്, നഗരസഭാംഗം സിമി ഷാഫി ഖാൻ ,കർഷക തൊഴിലാളി സംഘടനാ നേതാക്കളായ എം.സത്യപാലൻ, ആർ.അനിൽകുമാർ, എ.ഷൗക്കത്ത്, ബഷീർ, എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ അവാർഡ് വിതരണം മുനിസിപ്പൽ വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ നിർവ്വഹിച്ചു.കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫിസർ എസ് ശ്രീജിത്ത് നന്ദി പറഞ്ഞു.