
എടത്വ: വിമുക്തഭടൻ ആനപ്രമ്പാൽ മണ്ണാരേത്ത് എം.എം.പൗലോസ് (87) നിര്യാതനായി.സംസ്‌കാരം നാളെ 12 ന് അഭിവന്ദ്യ തിയോഡേഷ്യസ് മാർത്തോമ മെത്രാപ്പോലീത്തായുടെ മുഖ്യ കാർമികത്വത്തിൽ ആനപ്രമ്പാൽ മാർത്തോമ്മാ പള്ളിയിൽ.1962 ലെ ചൈന യുദ്ധത്തിലും 65 ലെ പാക്കിസ്ഥാൻ യുദ്ധത്തിലുംപങ്കെടുത്തിരുന്നു. മണ്ണാരേത്ത് മത്തായി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ച് പ്ലസ് വൺ മുതൽ പോസ്റ്റ് ഗ്രാജുവേഷൻ വരെയുള്ള, സംസ്ഥാനത്തെ നിർദ്ധനരായ 28 വിദ്യാർത്ഥികൾക്ക് എല്ലാ വർഷവും ധനസഹായ വിതരണം നടത്തിയിരുന്നു. കെ.എസ്.ആർ.ടി.സി ഡിപ്പോ എടത്വയിലേക്ക് കൊണ്ടുവരുന്നതിനും മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. എക്സ് സർവീസ്‌മെൻ ആലപ്പുഴ ജില്ല സെക്രട്ടറിയായിരുന്നു. ഭാര്യ:അമ്മിണിക്കുട്ടി (റിട്ട. അദ്ധ്യാപിക, എം.ടിഎസ് ഹൈസ്‌കൂൾ, ആനപ്രമ്പാൽ). മക്കൾ: ശോഭ ആനി മാത്യു, ജോൺസൺ എം.പോൾ (കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എടത്വ യൂണിറ്റ് പ്രസിഡന്റ്), പ്രഭ എലിസബത്ത് പോൾ. മരുമക്കൾ: ചെറിയാൻ മാത്യു, ബിനു എം. ജോൺസൺ (പ്രകാശ് വെസൽസ് പാലസ്, എടത്വ), ഷിജി വർഗീസ്.