ആലപ്പുഴ: ഗുരുധർമ്മ പ്രചാരണസഭ ആലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തക സമ്മേളനവും യൂണിറ്റ് ഉദ്ഘാടനവും നടത്തി. ജി.ഡി.പി.എസ് ജില്ലാ പ്രസിഡന്റ് സതീശൻ അത്തിക്കാട് പ്രവർത്തക സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് കെ.പി.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. കാളാത്ത് പുതുതായി രൂപീകരിച്ച ഗുരുകുലം യൂണിറ്റിന്റെ ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും ജില്ലാ സെക്രട്ടറി എം.ഡി.സലിം നിർവഹിച്ചു. സർട്ടിഫിക്കറ്റ് യൂണിറ്റ് പ്രസിഡന്റ് ബിന്ദു ബൈജു ഏറ്റുവാങ്ങി. ജി.ഡി.പി.എസ് കേന്ദ്രസമിതിയംഗം വി.വി.ശിവപ്രസാദ്, ജില്ലാ വൈസ് പ്രസിഡന്റ് ആർ.രമണൻ, ട്രഷറർ ലൈലാ ലാലൻ, കെ.എം.ജയസേനൻ, എം.കെ.നരേന്ദ്രൻ, ടി.കെ.രാജൻ, രേണുക നാരകത്തറ, കെ.കെ.സുരേഷ്, സീന അനിലാൽ തുടങ്ങിയവർ സംസാരിച്ചു.