ആലപ്പുഴ: തഴയോലയിൽ ഉപയോഗപ്രദമായ വൈവിദ്ധ്യമാർന്ന ഉത്പന്നങ്ങൾ ഒരുക്കി ശ്രദ്ധേയയായ ആർ.ദേവിക സംസ്ഥാന ശാസ്ത്രോത്സവത്തിൽ വർക്ക് എക്സ്പീരിയൻസ് വിഭാഗത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം സ്വന്തമാക്കി. കലവൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. തഴയോലയിൽ ബാഗ്, കുട്ട, മുറം, വട്ടി തുടങ്ങിയവയാണ് ദേവിക നിർമ്മിച്ചത്. കരാട്ടെ ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുള്ള ദേവിക ഇപ്പോൾ കളരിപ്പയറ്റ് പഠനവും നടത്തുന്നുണ്ട്. എസ്.പി.സി കേഡറ്റുമാണ്. നേതാജി കറുകത്തറ ക്ഷേത്രത്തിന് സമീപം മണ്ണാപറമ്പിൽ ആർ.രജിമോൻ (ഹാർബർ എൻജിനീയറിംഗ് വകുപ്പ്, ചേർത്തല), - ധന്യ (ഐ.സി.ഡി.എസ് സൂപ്പർവൈസർ, ചേർത്തല) ദമ്പതികളുടെ ഏകമകളാണ്.