ആലപ്പുഴ: കേരള ഗവ ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കായികമേള ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്നു . ഒളിമ്പിക്അസോസിയേഷൻ ജില്ലാ പ്രസിഡന്റും സ്പോർട്‌സ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റുമായ വി.ജി.വിഷ്ണു കായിക മേള ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എ ജില്ലാ പ്രസിഡന്റ് ജെ.പ്രശാന്ത്ബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി രമേശ് ഗോപിനാഥ് സ്വാഗതം ആശംസിച്ചു.സംസ്ഥാന സെക്രട്ടറിയറ്റംഗവും സംസ്ഥാന വനിതാ കൺവീനറുമായ ഡോ.സിജി സോമരാജൻ, സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.കെ.ഷിബു, സംസ്ഥാന കമ്മിറ്റിയംഗം എ.ആർ.സുന്ദർലാൽ എന്നിവർ ആശംസകൾ അർപ്പിച്ചു. ജില്ലാ ട്രഷറർ റെനി സെബാസ്റ്റ്യൻ നന്ദി രേഖപ്പെടുത്തി. ജില്ലയിലെഎട്ട് ഏരിയകളിൽ നിന്നുള്ള കായികതാരങ്ങൾ മേളയിൽ മത്സരിച്ചു .
രാ