ചേർത്തല : കേരള സ്റ്റേറ്റ് റീട്ടെയിൽ ഡീലേഴ്സ് അസോസിയേഷൻ താലൂക്ക് സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് തൈക്കൽ സത്താർ ഉദ്ഘാടനം ചെയ്തു.റേഷൻ വ്യാപാരികളുടെ വേതനം വർദ്ധിപ്പിക്കുക,റേഷൻകടകളുടെ വാതിൽക്കൽ ഭക്ഷ്യധാന്യം തൂക്കി തരണമെന്ന തീരുമാനം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.താലൂക്ക് പ്രസിഡന്റ് ഇ.വി.തിലകൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.രാഹുലേയൻ,ട്രഷറർ ജയചന്ദ്രൻ,ആർ.രാജുമോൻ,എൻ.രാജീവ് എന്നിവർ സംസാരിച്ചു.