s
നൂറനാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ജവഹലാർ നെഹ്റു ജന്മദിനാഘോഷം മുൻ എം.എൽ.എ കെ.കെ.ഷാജു ഉദ്ഘാടനം ചെയ്യുന്നു

ചാരുംമൂട് : ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ ജന്മദിനം നൂറനാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസ് പുഷ്പാർച്ചന ശേഷം നടന്ന അനുസ്മരണ യോഗം മുൻ എം.എൽ.എ കെ.കെ.ഷാജു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജി.ഹരിപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ഇബ്രാഹിംകുട്ടി ആർ, അജയൻ നൂറനാട്, ബാലകൃഷ്ണപിള്ള, പി.എം.രവി, എസ്.സാദിഖ്, വന്ദന സുരേഷ് ,സുഭാഷ് പടനിലം തുടങ്ങിയവർ സംസാരിച്ചു.