ചാരുംമൂട് : യൂത്ത് കോൺഗ്രസ് പ്രവർത്തകർ താമരക്കുളം പഞ്ചായത്തിലെ ബഡ്സ് സ്‌കൂളിലെ വിദ്യാർത്ഥികളോടൊപ്പം ശിശുദിനം ആഘോഷിച്ചു. മണ്ഡലം പ്രസിഡന്റ് അഡ്വ.മുത്താര രാജ് പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് മിഥുൻ അദ്ധ്യക്ഷത വഹിച്ചു. രോഹിത് എം.എസ് സ്വാഗതം പറഞ്ഞു. രഞ്ജിത്, ബദ്രിനാഥ് അളകനന്ദ, സിയോൺ,വിഷ്ണു,അഭിഷേക് എന്നിവർ സംസാരിച്ചു. ബഡ്സ് സ്‌കൂളിലെ അദ്ധ്യാപിക സജീന,മണിയമ്മ, രജനി തുടങ്ങിയവർ നേതൃത്വം നൽകി.