ചാരുംമൂട് : വെട്ടിക്കോട് പുഞ്ചയ്ക്ക് സമീപം അവശനിലയിൽ കണ്ട മൂർഖനെ അംഗീകൃത പാമ്പ് പിടുത്തകാരൻ കൊല്ലം സന്തോഷിനെ വിളിച്ചു വരുത്തി രക്ഷപ്പെടുത്തി. പാമ്പിനെ കൊല്ലം ഫോറസ്റ്റ് ഡിവിഷനിൽ ഏല്പിക്കും.പൊതുപ്രവർത്തകൻ രതീഷ്‌കുമാർ കൈലാസം ഇടപെട്ടാണ് സന്തോഷിനെ വരുത്തിയത്. 2 ദിവസമായി പാമ്പ് അവശനിലയിൽ പുഞ്ചയിൽ കിടക്കുകയായിരുന്നു.