photo
കെ.വി.എം സൂപ്പർസ്പെഷ്യാലിറ്റി ആശുപത്രിയുടെ നേതൃത്വത്തിൽ നടത്തിയ പ്രമേഹദിനാചരണത്തിന്റെ ഉദ്ഘാടനം അഡ്വ.എ.എം.ആരിഫ് എം.പി നിർവഹിക്കുന്നു

ചേർത്തല:കെ.വി.എം സൂപ്പർസ്പെഷ്യാലിറ്റി ആശുപത്രിയുടെ നേതൃത്വത്തിൽ നടത്തിയ ലോക ഡയബറ്റിസ് ദിനാചരണം അഡ്വ.എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു.ആശുപത്രി ഡയറക്ടർ ഡോ.വി.വി.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു.ഫിസിഷ്യനും സീനിയർ കൺസൾട്ടന്റ് ഡയബറ്റോളജിസ്റ്റുമായ ഡോ.പി.വിനോദ്കുമാർ പ്രമേഹദിന സന്ദേശം നൽകി. ജനറൽ മെഡിസിൻ വിഭാഗത്തിലെ ഡോ.കെ.മനു സംസാരിച്ചു. 19 വരെ സൗജന്യ പ്രമേഹ പരിശോധന നടത്തും. പരിപാടികൾക്ക് ആശുപത്രി പി.ആർ.ഒമാർ നേതൃത്വം നൽകി.