വള്ളികുന്നം:വള്ളികുന്നത്തും കാൽപ്പന്ത് കളിയുടെ ആവേശം. കൂറ്റൻ ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചു ഫുട്‌ബാൾ ഫാൻസ് ക്ലബുകളാണ് സജീവമായത്. വള്ളികുന്നത്ത് അർജന്റീന ഫാൻസുകാർ വള്ളികുന്നം ആരോഗ്യ കേന്ദ്രത്തിനു സമീപമാണു ബോർഡുകൾ സ്ഥാപിച്ചത്. നൂറിലധികം യുവാക്കളായ ഫുട്‌ബാൾ പ്രേമികൾ അർജന്റീനയുടെ ജേഴ്സി അണിഞ്ഞ് ആഘോഷത്തോടെയാണ് എത്തിയത്. ഇതോടെ ലോക ഫുട്‌ബാൾ ആവേശം മലപ്പുറത്ത് മാത്രമല്ല ഓണാട്ടുകരയിലും സജീവമായി. മുകേഷ്, പഞ്ചായത്തംഗം തൃദീപ്കുമാർ, അഡ്വ. പ്രസാദ്, ബാബു കടുവുങ്കൽ, അരുൺ കടുവുങ്കൽ, ഗിനീഷ് കടുവുങ്കൽ, രവി വഴിത്തറ എന്നിവരുടെ നേതൃത്വത്തിൽ സോക്രട്ടീസ് ക്ലബിലെ അർജന്റീന ഫാൻസ് അംഗങ്ങളായ ജഗേഷ് മനു, സി.പി.ഉണ്ണി തൊടുകയിൽ, ഷാജി സ്റ്റാലിൻ, ബിനു, അച്ചു, ആരോമൽ തുടങ്ങിയവർ പങ്കെടുത്തു.