കായംകുളം: ആലപ്പുഴ പി.എച്ച്.ഡിവിഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കായംകുളം പി.എച്ച്.സെക്ഷൻ ഓഫീസ് കാര്യാലയത്തിൽ ആംനെസ്റ്റി പദ്ധതി പ്രകാരം കുടിശിക നിവാരണവും പരാതി പരിഹാര അദാലത്തും നടന്നു.
യു.പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ജല അതോറിട്ടി ഡയറക്ടർ ബോർഡംഗം ശിവരാജൻ അദാലത്തിന് നേതൃത്വം നൽകി. ആംനെസ്റ്റി പദ്ധതി 2022 അദാലത്തിൽ പരാതികൾ സമർപ്പിച്ചതിൽ ജില്ലയിൽ കായംകുളത്ത് ആയിരുന്നു ഏറ്റവും കൂടുതൽ അപേക്ഷകർ.എക്സിക്യൂട്ടീവ് എൻജിനീയർ ഗിരീഷ്.കെ.എൽ, റവന്യൂ ഓഫീസർ എസ്.കൃഷ്ണകുമാർ, ഡിവിഷൻ അക്കൗണ്ട്സ് ഓഫീസർ പ്രമോജ്.എസ്.ധരൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ വർഗീസ് എബ്രഹാം, അസിസ്റ്റന്റ് എൻജിനീയർ ജോളിക്കുട്ടി തുടങ്ങിയവർ പങ്കെടുത്തു.