കറ്റാനം:കറ്റാനം ലയൺസ് ക്ലബും പോപ്പ് പയസ് ഹയർ സെക്കൻഡറി സ്‌കൂളും ചേർന്ന് ലോക പ്രമേഹ ദിനത്തിൽ ഡയബറ്റിക്കിനെതിരെ നടത്തം സംഘടിപ്പിച്ചു. തുടർന്നു നടന്ന യോഗം ജില്ലാ പഞ്ചായത്തംഗം നികേഷ് തമ്പി ഉദ്ഘാടനം ചെയ്തു. കറ്റാനം ലയൺസ് ക്ലബ് പ്രസിഡന്റ് ലയൺ സോണി തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡോ.ശശിധരൻ ബോധവത്കരണ ക്ലാസ് നയിച്ചു. ഡിസ്ട്രിക്ട് കൗൺസിലർ ലയൺ ഡോ.പി.കെ.മാമ്മൻ, ഡിസ്ട്രിക്ട് അഡ്വൈസർ ലയൺ മാത്യു ജോൺ, ഡിസ്ട്രിക്ട് അഡീഷണൽ ക്യാബിനറ്റ് സെക്രട്ടറി ലയൺ ഷാജിജോർജ്, സോൺ ചെയർമാൻ ലയൺ മാത്യു വർഗീസ്, ഫസ്റ്റ് ലേഡിലയൺ സുമി സോണി, എസ്.പി.സി കോ ഓർഡിനേറ്റർ സാൻ ബേബി,ലയൺ ലിയോ ക്ലബ് പ്രസിഡന്റ് ഹാനോക് തുടങ്ങിയവർ സംസാരിച്ചു.