kappa
ശ്രുതിരാജ്

ആലപ്പുഴ: അടിപിടി, ദേഹോപദ്രവം ഏല്പിക്കൽ, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ അടക്കമുള്ള കുറ്റകൃത്യങ്ങളിൽ പ്രതിയായ കഞ്ഞിക്കുഴി പഞ്ചായത്ത് 12ാം വാർഡിൽ പുത്തൻപറമ്പ് വീട്ടിൽ
ശ്രുതിരാജിനെ (കുട്ടൻപിള്ള- 25) കാപ്പാ നിയമപ്രകാരം 6 മാസത്തേക്ക് കരുതൽ തടങ്കലിൽ പാർപ്പിച്ചു. മാരാരിക്കുളം, മുഹമ്മ , ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനുകളിലായി ആറ് കേസുകളിൽ പ്രതിയാണ് ഇയാൾ . മാരാരിക്കുളം എസ്.ഐ എസ്.പ്രദീപ്, എ.എസ്.ഐ ജാക്സൺ, എ.എസ്.ഐ റജിമോൻ, സി.പി.ഒമാരായ രജീഷ്, പ്രജിത്ത് എന്നവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ സെൻട്രൽ ജയിലിലേക്ക് മാറ്റി.