 
ഹരിപ്പാട്: റോട്ടറി ക്ലബ്ബ് പ്രസിഡന്റ് മഞ്ജു കൈപ്പള്ളിയുടെ നേതൃത്വത്തിൽ പ്രമേഹ ബോധവത്കരണത്തിന്റെ ഭാഗമായി സൈക്കിൾ റാലി സംഘടിപ്പിച്ചു. ഹരിപ്പാട് മുൻസിപ്പൽ ചെയർമാൻ കെ.എം.രാജു ഉദ്ഘാടനം ചെയ്തു. പ്രമേഹ ബോധവത്കരണ സന്ദേശങ്ങൾ പ്രദർശിപ്പിച്ചുകൊണ്ട് ഹരിപ്പാട് നഗരസഭയുടെ വീഥികളിൽ കൂടി കടന്നുപോയ സൈക്കിൾ റാലി, പ്രഭാത സവാരിക്കാർക്കും നഗരവാസികൾക്കും കൗതുകമായി.