അമ്പലപ്പുഴ : 'വണ്ടാനം കാവ് ഒരു പഠനം' എന്ന പദ്ധതിയുമായി വിദ്യാർത്ഥികൾ രംഗത്തെത്തി. പുറക്കാട് എസ്.എൻ.എം.ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് വേറിട്ട പഠനവുമായെത്തിയത്. 80ൽപ്പരം അപൂർവ്വയിനം സസ്യശേഖരങ്ങളുള്ള കാവിൽ 20 ഓളം ഇനം പക്ഷികളും 15 തരത്തിൽപ്പരം ചിത്രശലഭങ്ങളും ഏഴു തരം ഉരഗങ്ങളുമുണ്ട്. വംശ നാശഭീഷണിനേരിടുന്ന 12 സസ്യയിനങ്ങളും കുട്ടികൾ കണ്ടു. വരുംതലമുറ വൃക്ഷങ്ങൾ സംരക്ഷിക്കപ്പെടണമെന്ന മുദ്രാവാക്യവുമായി കുട്ടികൾ എല്ലാവരും വൃക്ഷത്തൈകളും നട്ടു. ബയോളജി അദ്ധ്യാപകരായ ഉഷസ്,സൗമ്യ എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ കാവിനെക്കുറിച്ച് പഠിക്കുന്നത്.