shidhu
ശിശുദിനറാലി

ആലപ്പുഴ : ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ വർണാഭമായ റാലിയോടെ ശിശുദിനം ആഘോഷിച്ചു. വിവിധ സ്‌കൂളുകളിൽ നിന്ന് എസ്.ഡി.വി സ്‌കൂൾ മൈതാനയിൽ എത്തിയ കുട്ടികൾ ജാഥയായി ജില്ലാ കോടതി പാലം, മുല്ലയ്ക്കൽ, ഇരുമ്പ് പാലം വഴി ഗവ ഗേൾസ് സകൂളിൽ എത്തിച്ചേർന്നു. കുട്ടികളുടെ പ്രസിഡന്റ് എമി റോസ് ബ്രിട്ടോ, പ്രധാനമന്ത്രി അലീറ്റ റോസ് ജോസഫ്, സ്പീക്കർ അഭിൻ രാജ്, അനാമിക ആർ.പിള്ള എന്നിവരെ ജില്ലാ കളക്ടർ വി.ആർ.കൃഷ്ണ തേജ കൈ പിടിച്ച് വാഹനത്തിൽ കയറ്റി റാലി ഫ്ലാഗ് ഓഫ് ചെയ്തു. അഡീഷണൽ പൊലീസ് സൂപ്രണ്ട് എസ്.ടി.സുരേഷ്‌കുമാർ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു.

റാലിക്ക് ജില്ലാ ശിശുക്ഷേമ സമിതി ഭാരവാഹികളായ എം.സി.പ്രസാദ്, ട്രഷറർ കെ.പി.പ്രതാപൻ, അംഗങ്ങളായ ശ്രീലേഖ, നസീർ പുന്നക്കൽ, കെ.നാസർ, എ.ഡി.സി (ജനറൽ) ഡി.ഷിൻസ്, ഡി.സി.പി.ഒ ടി.വി. മിനിമോൾ, അനു ജയിംസ് എന്നിവർ നേതൃത്വം നൽകി.

ഗവ ഗേൾസ് സകൂളിൽ ചേർന്ന ശിശുദിന സമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രി അലിറ്റ റോസ് ജോസഫ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പ്രസിഡന്റ് എമി റോസ് ബ്രിട്ടോ അദ്ധ്യക്ഷത വഹിച്ചു. സ്പീക്കർ അഭിൻ രാജ്, അനാമിക ആർ. പിള്ള എന്നിവർ പ്രസംഗിച്ചു. എ.എം.ആരിഫ് എം.പി ശിശുദിന സന്ദേശം നൽകി. എച്ച്.സലാം എം.എൽ.എ ശിശുദിന സ്റ്റാമ്പ് പ്രകാശനം ചെയ്തു. നഗരസഭാദ്ധ്യക്ഷ സൗമ്യ രാജ് മത്സരവിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു.

വിജയികൾ

ബാൻഡ് സീനിയർ വിഭാഗം - മാതാ സീനിയർ സെക്കൻഡറി സ്‌കൂൾ തുമ്പോളി

ബാൻഡ് ജൂനിയർ വിഭാഗം - ലീയോ തേർട്ടീന്ത് കാളാത്ത്

ഡിസിപ്ലിൻ - ടെംബിൽ ഓഫ് ഇംഗ്ലീഷ്

വിപുലത - സെന്റ് ജോസഫ് ജി.എച്ച്.എസ്

സ്‌കൗട്ട് - മാതാ സ്‌കൂൾ

ഗൈഡ്സ് - മാതാ സ്‌കൂൾ

കബ് - ബുൾബുൾ വിഭാഗം - ലിയോ തേർട്ടീന്ത് കാളാത്ത്

നിശ്ചല ദൃശ്യം - മോണിംഗ് സ്റ്റാർ സ്‌കൂൾ