 
അമ്പലപ്പുഴ : കരുമാടിക്കുട്ടൻസ് സാംസ്കാരിക സംഘടനയുടെ നേതൃത്വത്തിൽ നടത്തുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന ലഹരിക്കെതിരായ കാമ്പയിൻ.എച്ച് .സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കവിത അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്തംഗം ആർ.ജയരാജ്, പഞ്ചായത്ത് അംഗങ്ങളായ ശോഭ ബാലൻ, വീണ ശ്രീകുമാർ, തകഴി പഞ്ചായത്തംഗങ്ങളായ മഞ്ജു വിജയകുമാർ, റീന മതികുമാർ, കരുമാടിക്കുട്ടൻസ് ഭാരവാഹികളായ ഷാജി കരുമാടി, ജോണി മണ്ണട, അനീഷ് പത്തിൽ, ബി. സജീവ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ആർ.ദിവ്യ, എ.ആർ.ഹരികുമാർ എന്നിവർ സംസാരിച്ചു. കരുമാടിക്കുട്ടൻസ് സെക്രട്ടറി രതിയമ്മ സ്വാഗതം പറഞ്ഞു.