കുട്ടനാട് : നെല്ലിന്റെ താങ്ങുവില കിലോയ്ക്ക് 35 രൂപയായും കൈകാര്യചിലവ് ക്വിന്റലിന് 125 രൂപയായും വർദ്ധിപ്പിക്കുക, ഏക്കറിന് 60കിലോ വിത്ത് കർഷകന് സൗജന്യമായി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോൺഗ്രസ് വെളിയനാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരപ്രഖ്യാപന കൺവെൻഷൻ പാർട്ടി എക്സിക്യുട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എം. എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സണ്ണി കൽക്കിശ്ശേരി അദ്ധ്യക്ഷനായി. അഡ്വ.ജേക്കബ് എബ്രഹാം ആമുഖ പ്രഭാഷണം നടത്തി. വി.ജെ.ലാലി, സാബു തോട്ടുങ്കൽ,തോമസുകുട്ടി മാത്യു, ജോസ് കോയിപ്പള്ളി, ജോസ് കാവനാടൻ തുടങ്ങിയവർ സംസാരിച്ചു. സണ്ണിതോമസ് സ്വാഗതവും ബിജു ചെറുകാട് നന്ദിയും പറഞ്ഞു