1
സഹകരണ വാരാഘോഷം

കുട്ടനാട് :രാമങ്കരി സർവീസ് സഹകരണ ബാങ്കിൽ സംഘടിപ്പിച്ച ദേശിയ സഹകരണ വാരാഘോഷത്തിന്റെ, കുട്ടനാട് താലൂക്ക് തല പരിപാടി തോമസ്.കെ.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു .സാജൻ ബാബു അദ്ധ്യക്ഷനായി. സഹകരണവകുപ്പ് റിട്ട.അസി ഡയറക്ടർ ജെ.ഷാജി വിഷയം അവതരിപ്പിച്ചു. ബാങ്ക് പ്രസിഡന്റ് ജോബി തോമസ്, പുതുക്കരി, പുന്നക്കുന്നത്തുശ്ശേരി ബാങ്ക് പ്രസിഡന്റുമാരായ വി.എൻ.വിശ്വംഭരൻ, ജോസ് കോയിപ്പള്ളി തുടങ്ങിയവർ സംസാരിച്ചു. സഹകരണസംഘം കുട്ടനാട് അസി. രജിസ്ട്രാർ ഡി.എസ്ഷിജു സ്വാഗതവും സഹകരണസംഘം അസി. രജിസ്ട്രാർ മേരിക്കു‌ഞ്ഞ് വർഗീസ് നന്ദിയും പറഞ്ഞു.