ചേർത്തല: കേരളകൗമുദി ബോധപൗർണമി ക്ലബ്ബും എക്സൈസ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ബോധവത്കരണ സെമിനാർ ഇന്ന് കണിച്ചുകുളങ്ങര വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നടക്കും.രാവിലെ 10.30ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയും കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റുമായ വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. കേരളകൗമുദി ആലപ്പുഴ യൂണീറ്റ് ചീഫ് എസ്.വിക്രമൻ അദ്ധ്യക്ഷത വഹിക്കും.എക്സൈസ് ഡെപ്യൂട്ടി കമ്മി​ഷണർ എൻ.അശോക് കുമാർ ലഹരി വിരുദ്ധ സന്ദേശം നൽകും. പ്രിവന്റീവ് ഓഫീസർ വി.കെ.മനോജ്കുമാർ ക്ലാസ് നയിക്കും.ദേവസ്വം സെക്രട്ടറി പി.കെ.ധനേശൻ,സ്കൂൾ മാനേജർ ഡി.രാധാകൃഷ്ണൻ,വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ആർ.ബാബുരാജ്,എച്ച്.എം.കെ.പി.ഷീബ,സ്റ്റാഫ് സെക്രട്ടറി കെ.ഡി.അജിമോൻ എന്നിവർ സംസാരിക്കും.കേരളകൗമുദി ബ്യൂറോ ചീഫ് കെ.എസ്.സന്ദീപ് സ്വാഗതവും ഹയർസെക്കൻഡറി പ്രിൻസിപ്പൽ ലിഡ ഉദയൻ നന്ദിയും പറയും.