കറ്റാനം:ഭരണിക്കാവ് ഗ്രാമപഞ്ചായത്തിലെ കേരളോത്സവം ഇന്നും നാളെയും നടക്കും.കറ്റാനം പോപ്പ് പയസ് സ്‌കൂൾ ഗ്രൗണ്ടിൽ രാവിലെ 9ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ദീപ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ്. പി.മാത്യു അദ്ധ്യക്ഷത വഹിക്കും.കായിക മത്സരങ്ങൾ പോപ്പ് പയസ് സ്‌കൂൾ ഗ്രൗണ്ടിലും കലാ മത്സരങ്ങൾ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലും നടക്കും.