c
വലിയവീട് റെസിഡൻസ് അസോസിയേഷനു കീഴിലുള്ള ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ സ്ഥാപിച്ച നിരീക്ഷണക്യാമറകളുടെ സ്വിച്ച് ഓൺ കർമ്മം ആലപ്പുഴ ജില്ലാ അഡീഷണൽ പോലീസ് സൂപ്രണ്ട് എസ്.ടി സരേഷ്‌കുമാർ നിർവഹിക്കുന്നു

മുഹമ്മ: അമ്പനാകുളങ്ങര ജംഗ്ഷൻ മുതൽ വോൾഗ ജംഗ്ഷൻ വരെയുള്ള പ്രദേശങ്ങളിൽ വലിയവീട് റെസിഡന്റ്സ് അസോസിയേഷനു കീഴിലുള്ള ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ സ്ഥാപിച്ച നിരീക്ഷണ കാമറകളുടെ സ്വിച്ച് ഓൺ അഡീഷണൽ എസ്.പി.എസ്.ടി.സുരേഷ്‌കുമാർ നിർവഹിച്ചു.
ജാഗ്രതാ സമിതി ചെയർമാൻ വി.പി.അശോകൻ അദ്ധ്യക്ഷനായി. സമ്മേളനം ജില്ലാ പഞ്ചായത്തംഗം ആർ.റിയാസ് ഉദ്ഘാടനം ചെയ്തു. പി.കെ.എം.നസീർ സ്വാഗതം പറഞ്ഞു. എം.പി.ഭുവനേശ്വരൻ റിപ്പോർട്ടവതരിപ്പിച്ചു. റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജി.ഷണ്മുഖൻ,കായിക പ്രതിഭകളായ ആർ.ലാവണ്യ,ആര്യ ഡി.നായർ, എസ്.ആരതി എന്നിവരെയും നല്ല കണ്ടക്ടറായി തിരെഞ്ഞെടുത്ത സുമംഗലിയെയും ഡിവൈ.എസ്.പി എൻ.ആർ.ജയരാജ് ആദരിച്ചു.