parumala-seminary-
പരുമല സെമിനാരി സ്കൂളിൽ നടന്ന ശിശുദിനാഘോഷം

മാന്നാർ: നെഹ്റുവിന്റെ 133-ാമത് ജന്മദിനത്തോടനുബന്ധിച്ച് സ്‌കൂളുകളിലും അങ്കണവാടികളിലും ശിശുദിനാഘോഷം സംഘടിപ്പിച്ചു. സംസ്ഥാന യുവജനക്ഷേമ ബോർഡ് മാന്നാർ ഗ്രാമപഞ്ചായത്ത് അവളിടം യുവതി ക്ലബിന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് വള്ളക്കാലിയിൽ 164-ാം നമ്പർ അങ്കണവാടിയിലെ കുട്ടികളെയും രക്ഷകർത്താക്കളെയും പങ്കെടുപ്പിച്ചു കൊണ്ട് ശിശുദിന റാലിയും, കലാപരിപാടികളും, പ്രതിജ്ഞയും നടത്തി. വാർഡ് മെമ്പർ സുനിത എബ്രഹാം ഉദ്ഘാടനം ചെയ്തു. യുവതിക്ലബ് സെക്രട്ടറി എ.അനിഷ അദ്ധ്യക്ഷത വഹിച്ചു. അങ്കണവാടി വർക്കർ സ്നേഹമതി, സി.ഡി.എസ് അംഗം അജിതകുമാരി, സനിതാ ജയകുമാർ, ശില്പ നീനു, ഗിരിജ അജിത്ത് എന്നിവർ സംസാരിച്ചു. കുട്ടമ്പേരൂർ യു.പി സ്‌കൂളിൽ രാവിലെ നടന്ന പ്രത്യേക ശിശുദിന അസംബ്ലിയിൽ ഹെഡ്മാസ്റ്റർ ജയമോഹൻ ശിശുദിന സന്ദേശം നൽകി. കുട്ടികൾ അണിനിരന്ന ശിശുദിന റാലിയും കലാപ്രകടനങ്ങളും അരങ്ങേറി. പരുമല സെമിനാരി എൽ.പി സ്‌കൂളിൽ ശിശുദിന റാലി നടന്നു. പ്രഥമാദ്ധ്യാപകൻ അലക്‌സാണ്ടർ പി.ജോർജ്ജ് ശിശുദിന സന്ദേശം നൽകി. കുട്ടികളുടെ വിവിധ കലാപരിപാടികളും മധുര വിതരണവും നടന്നു.