a
ആൾകേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എ.കെ.പി.എ ) താമരക്കുളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ശിശുദിനാഘോഷം പഞ്ചായത്തംഗം റ്റി മൻമഥൻ ഉദ്ഘാടനം ചെയ്യുന്നു.

ചാരുംമൂട് : ആൾകേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എ.കെ.പി.എ ) താമരക്കുളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കണ്ണനാകുഴി 169-ാം നമ്പർ അങ്കണവാടിയിൽ നടന്ന ശിശുദിനാഘോഷം പഞ്ചായത്തംഗം ടി.മൻമഥൻ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് റസിയ സെയ്ഫ് അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ജോസഫ് ജോർജ് , മേഖല സെക്രട്ടറി അശോക് ദേവസൂര്യ, ജോയിന്റ് സെക്രട്ടറി ബിജു ആർബി, യൂണിറ്റ് ട്രഷറർ അഞ്ജലി ശ്രീനാഥ്, വൈസ് പ്രസിഡന്റ് എസ്.പ്രസാദ്, ജോയിന്റ് സെക്രട്ടറി ലക്ഷ്മി, സെയ്ഫ് ലെൻസ്മാൻ, ലീനാ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.