മുഹമ്മ: ഗ്രാമപഞ്ചായത്ത് 4-ാം വാർഡിലെ 152-ാം നമ്പർ അങ്കണവാടിയുടെ നേതൃത്വത്തിൽ നടത്തിയ ശിശുദിന റാലി മുഹമ്മ ഗ്രാമഞ്ചായത്തംഗം സി.ഡി.വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം ലൈല ഷാജി , കെ.കെ.വിശ്വൻ,അദ്ധ്യാപിക എസ്.ജിനമോൾ, ഹെൽപ്പർ വിജയമ്മ എന്നിവർ സംസാരിച്ചു.