അമ്പലപ്പുഴ: കെ.എസ്.കെ.ടി.യു സംസ്ഥാന പ്രസിഡന്റും മന്ത്രിയുമായിരുന്ന എം.കെ.കൃഷ്ണൻ അനുസ്മരണം കെ.എസ്.കെ.ടി.യു അമ്പലപ്പുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുന്നപ്രയിൽ നടന്നു . സമ്മേളനം കെ.എസ്.കെ.റ്റി.യു അമ്പലപ്പുഴ ഏരിയ സെക്രട്ടറി വൈ.പ്രദീപ് ഉദ്ഘാടനം ചെയ്തു . ഏരിയ പ്രസിഡന്റ് കെ.കൃഷ്ണമ്മ അദ്ധ്യക്ഷയായി. സി.പി.എം ഏരിയ സെന്റർ അംഗങ്ങളായ എ.പി.ഗുരുലാൽ ,കെ.മോഹൻ കുമാർ ,സി.ഐ.റ്റി.യു ഏരിയ സെക്രട്ടറി ജെ. ജയകുമാർ , കെ.പി.സത്യകീർത്തി, എ.പി.സരിത , പ്രേം ഭാസി , എ.അജയകുമാർ, രതിയമ്മ., കനകമ്മ എന്നിവർ സംസാരിച്ചു.