മാവേലിക്കര: ചെറുകുന്നം ശ്രീനാരായണ സെൻട്രൽ സ്കൂളിൽ ശാസ്ത്രമേള നടന്നു. പി.ടി.എ പ്രസിഡന്റ് അനൂപ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ എം.എൻ.ശ്രീകുമാർ അദ്ധ്യക്ഷനായി. സ്കൂൾ മാനേജ്മെന്റ് പ്രതിനിധി ടി.കെ ശശിധരൻ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ വൈസ് പ്രിൻസിപ്പൽ ലക്ഷമി ചന്ദ്ര നന്ദി പറഞ്ഞു. ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയം, സാഹിത്യം, ഐ.ടി മേളകളുടെ പ്രദർശനം നടന്നു.