crime

കായംകുളം : കെ.എസ്.ആ‌ർ.ടി.സി ബസിൽ വനിതാ കണ്ടക്ടർക്ക് നേരെ നഗ്നതാപ്രദർശനം നടത്തി​യ യുവാവി​നെ അറസ്റ്റ് ചെയ്തു​. കണ്ണമംഗലം മറ്റം വടക്ക് തോട്ടു കണ്ടത്തിൽ വീട്ടിൽ ആൽബർട്ട് പൗലോസ് (34) ആണ് അറസ്റ്റി​ലായത് . കഴി​ഞ്ഞ ദി​വസം കായംകുളത്തു നിന്ന് താമരക്കുളത്തേക്ക് പോയ ബസിലെ കണ്ടക്ടറോടാണ് ഇയാൾ അപമര്യാദയായി പെരുമാറി​യത്.

നഗ്നതാപ്രദർശനം നടത്തി​യ ആൽബർട്ട്, കണ്ടക്ടർ ബഹളം വയ്ക്കുകയും യാത്രക്കാർ ഇടപെടുകയും ചെയ്തപ്പോൾ ബസിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെട്ടു​​. ഒളി​വി​ൽ പോയ ആൽബർട്ടി​നെ മാവേലി​ക്കരയി​ൽ നി​ന്നാണ് അറസ്റ്റ് ചെയ്തത്.

സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന് മുമ്പും ഇയാൾ പൊലീസി​ന്റെ പിടിയിലായിട്ടുണ്ട്. കായംകുളം ഡിവൈ.എസ്.പി അലക്സ് ബേബിയുടെ നി​ർദ്ദേശാനുസരണം സി.ഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ എസ്.ഐമാരായ ശ്രീകുമാർ, മുരളീധരൻ നായർ, സി​വി​ൽ പൊലീസ് ഓഫീസർമാരായ ദീപക്, വിഷ്ണു, ശരത്, ഷാജഹാൻ, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.