a
ചേർത്തല സബ് ജില്ലാ അത് ലറ്റിക് മീറ്റ് പഞ്ചായത്ത് പ്രസിഡന്റ് സ്വപ്നാ ഷാബു ഫ്ളാഗ് ഓഫ് ചെയ്തു

മുഹമ്മ :ചേർത്തല സബ് ജില്ലാ അത്‌ലറ്റിക് മീറ്റ് പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു ഫ്ളാഗ് ഓഫ് ചെയ്തു. ചേർത്തല എ ഇ ഒ :ശൈലജ സ്വാഗതം പറഞ്ഞു. മദർ തെരേസ ഹൈസ്‌ക്കൂൾ അഡ്മിനിസ്‌ട്രേറ്റർ ഫാ.ജോസഫ് കുറുപ്പശേരി അദ്ധ്യക്ഷത വഹിച്ചു. .പഞ്ചായത്തംഗം വിഷ്ണു വി., ഹെഡ്മാസ്റ്റർ ജയിംസ് കുട്ടി പി.എ ,പി.ടി.എ പ്രസിഡന്റ് ജോണിച്ചൻ കെ.വി ,കായികാദ്ധ്യാപകൻ അജയൻ എന്നിവർ പ്രസംഗിച്ചു: ഇന്ന് ചേരുന്ന സമാപന സമ്മേളനം എ ഇ ഒ ശൈലജ ഉദ്ഘാടനം ചെയ്യും.ജില്ലാ സ്‌പോർട്സ് കോ ഓർഡിനേറ്റർ വിജു അധ്യക്ഷത വഹിക്കും. ഉപമില്ല സ്‌പോർട്സ് ആൻഡ് ഗെയിംസ് സെക്രട്ടറി പ്രസാദ് , ശ്രീഹരി , രമാദേവി, പ്രസാദ് എന്നിവർ പ്രസംഗിക്കും .