uit-mannar
യു.ഐ.ടി കോളേജ് മാന്നാർ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മാന്നാർ ഗവ.എൽ.പി സ്കൂളിൽ നടത്തിയ ശിശുദിനാഘോഷവും ലഹരിവിരുദ്ധ പരിപാടിയും

മാന്നാർ: യു.ഐ.ടി കോളേജ് മാന്നാർ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മാന്നാർ ഗവ.എൽ.പി സ്കൂളിൽ ശിശുദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. യു.ഐ.ടി പ്രിൻസിപ്പൽ ഡോ.വി.പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് മറിയാമ്മ സ്വാഗതം പറഞ്ഞു. ശിശുദിനാഘോഷത്തിന്റെ ഭാഗമായി എൻ.എസ്.എസ് വോളണ്ടിയർമാർ കുട്ടികൾക്ക് മധുരവിതരണവും പേപ്പർ ക്രാഫ്റ്റ് പരിശീലനവും നടത്തി. കേരള ഗവ.സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ പരിപാടികളുടെ രണ്ടാം ഘട്ട ഉദ്ഘാടനത്തോടനുബന്ധിച്ച് നായർ സമാജം സ്കൂൾ ജംഗ്ഷനിൽ എൻ.എസ്.സിന്റെ ആഭിമുഖ്യത്തിൽ ഫ്ലാഷ് മോബും സംഘടിപ്പിച്ചു. തുടർന്ന് കുട്ടികളും അദ്ധ്യാപകരും പ്രദേശവാസികളും ചേർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞ ചെയ്തു.