മാന്നാർ: ഒരുകോടി ഫലവൃക്ഷ തൈ വിതരണ പദ്ധതി പ്രകാരം മാന്നാർ കൃഷി ഭവനിൽ നിന്നും ഓറഞ്ച്, സീതപ്പഴം, ഞാവൽ, നെല്ലിപ്പുളി, കറിവേപ്പ് എന്നിവയുടെ തൈകൾ സൗജന്യമായി ഇന്ന് വിതരണം ചെയ്യും. ആവശ്യമുള്ള കർഷകർ കരം അടച്ച രസീതുമായി കൃഷിഭവനിൽ നിന്നും തൈകൾ കൈപ്പറ്റണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.