ചേർത്തല: ചേർത്തല നഗരസഭ 10ാം വാർഡിൽ പനന്താനം കൈപ്പളളിൽ ക്ഷേത്രത്തിലെ ആയില്യം ഉത്സവം ഇന്ന് നടക്കും. ഉച്ചയ്ക്ക് 12ന് തളിച്ചുകൊട, ഒന്നിന് അന്നദാനം, വൈകിട്ട് 7ന് അറുകുലസ്വാമിയ്ക്ക് ദാഹം എന്നിവ നടത്തും.
നെടുമ്പ്രക്കാട് മഠത്തിപ്പറമ്പ് ധർമ്മദൈവ സങ്കേതത്തിലെ ആയില്യം പൂജയും തളിച്ചുകൊടയും ഇന്ന് നടക്കും. രാവിലെ 11ന് തളിച്ചുകൊട.