മാവേലിക്കര: ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനാചരണം നടത്തി. ജില്ലാ കോൺഗ്രസ് ഉപാദ്ധ്യക്ഷൻ അഡ്വ.കെ.ആർ.മുരളീധരൻ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മാത്യു കണ്ടത്തിൽ അദ്ധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ഗോപൻ ജന്മദിന സന്ദേശം നൽകി. ഡി.സി.സി വൈസ് പ്രസിഡന്റ് കല്ലുമലരാജൻ മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ ലളിതാ രവീന്ദ്രനാഥ്, നൈനാൻ.സി.കുറ്റിശ്ശേരിൽ, മുൻ മുനിസിപ്പൽ കൗൺസിലർ രമേശ് കുമാർ, ഡി.കെ.ടി.എഫ് താലൂക്ക് പ്രസിഡൻ്റ് മോഹൻദാസ്, മുൻ മണ്ഡലം പ്രസിഡന്റ് രമേശ് ഉപ്പാൻസ്, ന്യൂനപക്ഷ വകുപ്പ് ബ്ലോക്ക് ചെയർമാൻ തോമസ് ജോൺ എന്നിവർ സംസാരിച്ചു.