തുറവൂർ : വളമംഗലം എസ്.സി.എസ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ശിശുദിനാഘോഷം സ്കൂൾ മാനേജർ ഇ.വി. അജയകുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻറ് കെ.ജി.അജയകുമാർ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ഇൻ ചാർജ് എസ്.ആർ. ശരത്ത് മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് സുജ.യു നായർ , സി.എസ്.സുനിൽകുമാർ , സജീവ്, കെ.വി. ബിൻസി എന്നിവർ സംസാരിച്ചു.