t

മുഹമ്മ :ചെളി ഇറക്കുന്നതിനിടെ ടോറസ് ലോറിയുടെ പിന്നിലെ കനമുള്ള ഡോർ തലയിലിടിച്ച് വാഹന ഉടമയും ഡ്രൈവറുമായ മണ്ണഞ്ചേരി പൊന്നാട് വാഴയിൽ താജുദ്ദീൻ (52) മരിച്ചു. ഇന്നലെ രാവിലെ 8.30 ന് ആലപ്പുഴ കടപ്പുറത്ത് വിജയ് പാർക്കിനു സമീപമായിരുന്നു ദാരുണ സംഭവം. ചെളി ഇറക്കുന്നതിനിടെ വാഹനത്തിന്റെ ഡോർ നിയന്ത്രിച്ചിരുന്നത് ജെ.സി.ബി ഉപയോഗിച്ചായിരുന്നു. ചെളി പൂർണമായി ഇറക്കിയോയെന്ന് ഉറപ്പു വരുത്താൻ വാഹനത്തിന് പിന്നിലെത്തിയ താജുദ്ദീന്റെ തലയിലേക്ക് ജെ.സി.ബിയിൽ നിന്ന് നിയന്ത്രണം വിട്ട ഡോർ ആഞ്ഞു പതിക്കുകയായിരുന്നു. താജുദ്ദീൻ സംഭവസ്ഥലത്തു മരിച്ചു. കബറടക്കം പൊന്നാട് പള്ളി കബർസ്ഥാനിൽ നടന്നു. ഭാര്യ:ഷെമിമോൾ. മക്കൾ: ആഷിഖ് ,മുഹമ്മദ് ഹുസൈൻ ,ഇഹ്‌സാൻ.സഹോദരങ്ങൾ: തക്കിയുദ്ദീൻ ,താജിദ ,റാഷിദ, ശിഹാബുദ്ദീൻ.