പൂച്ചാക്കൽ:തളിയാപറമ്പ് ഭൂതനാഥനാഗയക്ഷി ക്ഷേത്രത്തിലെ ആയില്യം പൂജാ മഹോത്സവം നാളെ നടക്കുമെന്ന് പള്ളശേരി കുടുംബയോഗം സെക്രട്ടറി എസ്.രതീഷ് സ്‌നേഹശേരി അറിയിച്ചു. ഗണപതി ഹോമം, പ്രഭാതപൂജ, തളിച്ചുകൊട തുടങ്ങിയ വിശേഷാൽ വഴിപാടുകൾ ഉണ്ടാകും. വൈദിക ചടങ്ങുകൾക്ക് ഷാജി സഹദേവൻ തന്ത്രി കാർമ്മികനാകും.