മാവേലിക്കര: മാവേലിക്കരയിൽ നിന്ന് ആരംഭിച്ച് ചെട്ടികുളങ്ങര ക്ഷേത്രം വഴി പമ്പയ്ക്കുള്ള സർവ്വീസ് ഇന്ന് മുതൽ ആരംഭിക്കുമെന്ന് എം.എസ് അരുൺകുമാർ എം.എൽ.എ അറിയിച്ചു. മാവേലിക്കര കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ആരംഭിച്ച യാത്ര ഫ്യുവൽസ് ഉദ്ഘാടനം ചെയ്യുന്നതിനായി എത്തിയ മന്ത്രി ആന്റണി രാജുവിനോട് സർവീസിന്റെ ആവശ്യകത എം.എൽ.എ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.