ചേർത്തല : സി.കെ.ചന്ദ്രപ്പൻ ലൈബ്രറിയുടെ പ്രതിമാസ പരിപാടികളുടെ ഭാഗമായി, മദ്യത്തിനും മയക്ക് മരുന്നിനെതിരായും നടത്തിയ വിമുക്തി സെമിനാർ ജില്ലാ പഞ്ചായത്ത് അംഗം എൻ.എസ് ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. കുത്തിയതോട് എക്‌സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസർ ഓംകാർനാഥ് വിഷയാവതരണം നടത്തി. ലൈബ്രറി പ്രസിഡന്റ് സി.എച്ച്.സച്ചിത്ത് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി യു.മോഹനൻ,എം.സി.സിദ്ധാർത്ഥൻ,എൻ.ടി.ഭാസ്‌കരൻ, പി.പ്യാരിലാൽ, ഓമന തിരുവിഴ, അഡ്വ.ജോസ് പീയൂസ്, കെ.ഉമയാക്ഷൻ എന്നിവർ സംസാരിച്ചു.