ചേർത്തല: കടൽയറ്റം രൂക്ഷമായ ഒറ്റമശേരിയിൽ കൂടുതൽ പുലിമുട്ടുകൾ നിർമ്മിക്കുമെന്ന് മന്ത്റി പി.പ്രസാദ് പറഞ്ഞു. ഒറ്റമശ്ശേരി പുലിമുട്ട് നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്റി.
16 കോടി രൂപ ചെലവിൽ ഒറ്റമശേരിയിൽ 760 മീറ്റർ നീളത്തിൽ നിർമ്മിക്കുന്ന 7 പുലിമുട്ടികൾക്ക് പുറമേ 9 പുലിമുട്ടുകൾ കൂടി നിർമ്മിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതിനായി 26 കോടി രൂപ അനുവദിക്കുന്നതിനുള്ള നടപടികൾ അവസാന ഘട്ടത്തിലാണെന്നും മന്ത്റി പറഞ്ഞു. കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയിംസ് ചിങ്കുതറ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം സജിമോൾ ഫ്രാൻസിസ്,ബ്ലോക്ക് പഞ്ചായത്തംഗം റാണി ജോർജ്, വാർഡംഗം കെ.ജെ.സ്റ്റാലിൻ,ഒറ്റമശ്ശേരി സെന്റ് ജോസഫ് പള്ളി വികാരി ഫാ.അലക്സാണ്ടർ കൊച്ചിക്കാരൻ വീട്ടിൽ,കെ.ഐ.ഐ.ഡി.സി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എസ്. തിലകൻ,എക്സിക്യൂട്ടീവ് എൻജിനീയർ ഹരൺ ബാബു,അസി.എക്സിക്യൂട്ടീവ് എൻജിനീയർ മഹാദേവൻ,വൻകിട ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ ബിനു ബേബി തുടങ്ങിയവർ പങ്കെടുത്തു.