photo
ചേർത്തല തെക്ക് സഹകരണ ബാങ്കിന്റെ നവീകരിച്ച മായിത്തറ ബ്രാഞ്ച് ഓഫീസ് ഉദ്ഘാടനം മന്ത്രി പി.പ്രസാദ് നിർവഹിക്കുന്നു

ചേർത്തല: ചേർത്തല തെക്ക് സഹകരണ ബാങ്കിന്റെ നവീകരിച്ച മായിത്തറ ബ്രാഞ്ച് ഓഫീസ് ഉദ്ഘാടനം മന്ത്രി പി.പ്രസാദ് നിർവഹിച്ചു.ആധൂനിക ബാങ്കിംഗ് സംവിധാനങ്ങളോടെ പൂർണമായും ശീതികരിച്ച ഓഫീസാണ് നിർമ്മിച്ചിരിക്കുന്നത്.ബാങ്ക് പ്രസിഡന്റ് ജി.ദുർഗാദാസ് ഇലഞ്ഞിയിൽ അദ്ധ്യക്ഷത വഹിച്ചു.ചേർത്തല അസി.രജിസ്ട്രാർ എൽ.ജ്യോതിഷ്കുമാർ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സിനിമോൾ സാംസൺ,വൈസ് പ്രസിഡന്റ് നിബു എസ്.പത്മം,എസ്.രാധാകൃഷ്ണൻ,ബി.സലിം,പി.സുരേന്ദ്രൻ,വി.പി.സന്തോഷ്,കെ.പി.മോഹനൻ,ടി.എസ്.രഘുവരൻ,പി.ജോബ്,ആർ.സുഖലാൽ എന്നിവർ സംസാരിച്ചു. ഭരണസമിതി അംഗം ഡി.പ്രകാശൻ സ്വാഗതവും ബാങ്ക് സെക്രട്ടറി കെ.വി.ഷീബ നന്ദിയും പറഞ്ഞു.