
മാവേലിക്കര: തെക്കേ കൊട്ടാരത്തിൽ റിട്ട.റെയിൽവേ സ്റ്റേഷൻ മാസ്റ്റർ എ.കെ.ഉദയവർമ്മ (83) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. കായംകുളം കൃഷ്ണപുരം അരിത്താലിൽ കോവിലകം കുടുംബാംഗമാണ്. കൃഷ്ണപുരം കുറ്റിയിൽ കോവിലകം ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രം ദേവസ്വം, ആർ.എൽ.വി.എൽ.പി സ്കൂൾ എന്നിവയുടെ മാനേജർ ആയിരുന്നു. പത്തനംതിട്ട വള്ളിക്കോട് കൊടക്കാനൽ കോയിക്കൽ കുടുംബാംഗം പരേതയായ അംബിക തമ്പുരാട്ടിയാണ് ഭാര്യ. മക്കൾ: അനിൽ വർമ, ഡോ.അജിത് വർമ, ഡോ.ബിജു വർമ, ബിനു വർമ. മരുമക്കൾ: സീത വർമ (അധ്യാപിക,സാമൂതിരി ഹയർ സെക്കന്ററി സ്കൂൾ, കോഴിക്കോട് ), പ്രവീണ വർമ (ആർ.ഡി.ഒ ഓഫീസ്, തിരുവല്ല ), അജിത വർമ (അസി പ്രൊഫസർ, ഡി.ബി.കോളേജ്, തലയോലപറമ്പ് ), വിസ്മിത വർമ.