ചാരുംമൂട് : ആദിമൂലം വെട്ടിക്കോട് ശ്രീനാഗരാജ സ്വാമി ക്ഷേത്രത്തിൽ പൂയം,ആയില്യം ഉത്സവം ഇന്നും നാളെയും നടക്കും.
ഇന്ന് രാവിലെ 5 ന് നിർമ്മാല്യ ദർശനം, അഭിഷേകം,
ഉഷപൂജ, ഉച്ചപൂജ, വൈകിട്ട് ദീപാരാധന, സേവ, കേളി, കഥകളി.
നാളെ രാവിലെ 5 ന് നിർമ്മാല്യ ദർശനം, അഭിഷേകം, ഉഷപൂജ, ഉച്ചപൂജ, 7-30 ന് സോപാന സംഗീതം, 11 ന് ഓട്ടൻതുള്ളൽ, വൈകിട്ട് 3 ന് എഴുന്നള്ളത്ത്, 6 ന് ദീപക്കാഴ്ച, 7 മുതൽ സർപ്പബലി.
17 ന് ആഗമ സർപ്പക്കാവിൽ നൂറും പാലും നടക്കും.