ചാരുംമൂട് : മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ നൂറനാട് പഞ്ചായത്ത് നടുവിലെമുറിയിൽ തൃപ്പാദം വീട്ടിൽ ഗോപാലകൃഷ്ണന്റെയും ബിനു കൃഷ്ണയുടെയും മകൾ ശ്വേത കൃഷ്ണയെ ബി.ജെ.പി മാവേലിക്കര മണ്ഡലം കമ്മിറ്റി അനുമോദിച്ചു.
മണ്ഡലം പ്രസിഡന്റും നൂറനാട് ഗ്രാമപഞ്ചായത്ത് ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡറുമായ അഡ്വ.കെ.കെ.അനൂപ് പൊന്നാടയണിയിച്ചു. മണ്ഡലം സെക്രട്ടറി അശോക് ബാബു, ജില്ലാ കമ്മിറ്റി അംഗം സ്റ്റാലിൻകുമാർ, ഏരിയ പ്രസിഡന്റ് പരമേശ്വരൻ പിള്ള, യുവമോർച്ച മണ്ഡലം പ്രസിഡന്റും ഗ്രാമ പഞ്ചായത്തംഗവുമായ ആർ.വിഷ്ണു, ഏരിയ കമ്മറ്റി അംഗം ബാബു ഭാസ്കരൻ, ബൂത്ത് പ്രസിഡന്റ് ചന്ദ്രശേഖരൻ, വിജയൻ എന്നിവർ പങ്കെടുത്തു.
ക്യാപ്ഷൻ
മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ നൂറനാട് പഞ്ചായത്ത് നടുവിലെമുറിയിൽ തൃപ്പാദം വീട്ടിൽ ഗോപാലകൃഷ്ണന്റെയും ബിനു കൃഷ്ണയുടെയും മകൾ ശ്വേത കൃഷ്ണയെ ബി.ജെ.പി മാവേലിക്കര മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ.അനൂപ് പൊന്നാട അണിയിക്കുന്നു