ആദ്യ ആഴിപൂജ 19 ന് ചീരപ്പൻ ചിറയിൽ
അമ്പലപ്പുഴ: അയ്യപ്പന്റെ മാതൃസ്ഥാനമായ അമ്പലപ്പുഴ അയ്യപ്പഭക്തരെ വരവേൽക്കാൻ ഒരുങ്ങി. അമ്പലപ്പുഴ അയപ്പ ഭക്തസംഘത്തിന്റെ നേതൃത്വത്തിലാണ് ആഴി പൂജകളാണ് സംഘത്തിന്റെ നേതൃത്വത്തിൽ മണ്ഡലകാലത്ത് നടക്കുന്ന പ്രധാന ചടങ്ങ്. വിവിധ ക്ഷേത്രങ്ങളിലും ഭവനങ്ങളിലുമായി ഈ മണ്ഡലകാലത്ത് 19 ആഴി പൂജകളാണ് നടത്തുക. ആദ്യ ആഴി പൂജ മുഹമ്മ ചീരപ്പൻ ചിറ കളരിയിൽ 19 ന് നടക്കും.
അമ്പലപ്പുഴ ക്ഷേത്രത്തിൽ എത്തുന്ന അയ്യപ്പ ഭക്തർക്കായി 50 ദിവസം അന്നദാനവും ഉണ്ടാകും. ഉച്ചയ്ക്കും വൈകുന്നേരവുമാണ് സംഘത്തിന്റെ നേതൃത്വത്തിൽ ക്ഷേത്രം ഊട്ടുപുരയിൽ അന്നദാനം നടത്തുക. ക്ഷേത്രത്തിന് പടിഞ്ഞാറുവശംഇൻഫർമേഷൻ സെന്ററും പ്രവർത്തിക്കും. ദേവസ്വത്തിൽ നിന്നും രസീത് വാങ്ങി വരുന്നവർക്ക് ഇരുമുടി കെട്ടു നിറക്കുന്നതിനുള്ള സംവിധാനവും ഇൻഫർമേഷൻ സെന്ററിൽ ഉണ്ട്.